Monday, October 25, 2021
HomeNewsfeedഒമാനില്‍ വ്യാപക പരിശോധന; 700 കിലോയിലധികം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

ഒമാനില്‍ വ്യാപക പരിശോധന; 700 കിലോയിലധികം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

മസ്‌കത്ത്: ഒമാനില്‍(Oman) മസ്‌കത്ത് മുനിസിപ്പാലിറ്റി (Muscat Municipality)അധികൃതര്‍ നടത്തിയ പരിശോധനയില്‍ 700 കിലോയിലധികം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

മസ്‌കത്ത് മുനിസിപ്പാലിറ്റി സീബിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്നാണ് വിവിധ കടകളിലും വെയര്‍ഹൗസുകളിലുമായി പരിശോധനകള്‍ നടത്തിയത്. ഇതില്‍ നാല് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 735 കിലോഗ്രാം കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചതായും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Most Popular