Friday, January 28, 2022
HomeNewsfeedഒമാനില്‍ വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലുണ്ടായ (Oman) വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ (Road Accident) രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്.

അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുഖമിനടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ നൗഷാദിന്റെ മകന്‍ ഫിറോസ് ബാബു (30) മരിച്ചത്. സലാലയിലെ ഒമാന്‍ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഷംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപേകാനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചു വരുന്നു.

തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂര്‍ പഞ്ചായത്തിന് തെക്ക് പുറത്തൂര്‍ കിട്ടാന്‍ ഹൗസില്‍ ജോയ് തോമസിന്റെ മകന്‍ ലിജു ജോയ് (30) ആണ് മരിച്ച രണ്ടാമത്തെയാള്‍. മസ്‌കത്തിലെ അല്‍ ഖൂദ് പ്രദേശത്തെ സായുധ സേനാ ആശുപത്രിക്ക് മുമ്പില്‍ വെച്ച് നടന്ന വാഹനാപകടത്തിലായിരുന്നു അന്ത്യം. കാറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് സ്വദേശി രാകേഷ് തെക്കുംകരയെ പരിക്കുകളോടെ ആല്‍ ഖൂദ് സായുധസേനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Most Popular