പ്രവാസികൾക്കുള്ള സേവന ആനുകൂല്യങ്ങളുടെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഒമാന്‍

മസ്‌കത്ത്: സര്‍ക്കാര്‍ ഓഫീസുകളില്‍ തൊഴില്‍ കരാറുകളില്‍ സ്ഥിര ജീവനക്കാരായ ഒമാനികളല്ലാത്തവര്‍ക്ക് സേവനാവസാന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം ഭേദഗതി ചെയ്തു. 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്കും പുതിയ ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

സേവന ഗ്രാന്റിന്റെ അവസാനം ഓരോ വര്‍ഷവും ഒരു മാസത്തെ ശമ്പള നിരക്കില്‍ നിര്‍ണ്ണയിക്കപ്പെടുന്നതാണ്. അതേസമയം ആറ് ഗ്രേഡുകള്‍ക്ക് പരമാവധി പത്തുമാസം പരിധി നിശ്ചയിക്കുമെന്നും സീലിംഗിന് മുകളിലുള്ള ഗ്രേഡുകള്‍ക്ക് പന്ത്രണ്ട് മാസം നിശ്ചയിച്ചിട്ടുണ്ടെന്നും ഒമാന്‍ തൊഴില്‍ മന്ത്രി പറഞ്ഞു.