ഒമാനില്‍ രണ്ടിടത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

bus accident in Oman

മസ്‌കത്ത്: ഒമാനില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ ബസ് അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഹാല്‍ബാന്‍ പാലത്തിന് സമീപം 25 യാത്രക്കാരുമായി വന്ന ബസ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഹൈമ വിലായത്തിലുണ്ടായ അപകടത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹൈമ ആശുപത്രിയിലെത്തിച്ചു.