Monday, October 25, 2021
HomeNewsfeedഒമാനില്‍ ഇന്ന് 34 പേര്‍ക്ക് കോവിഡ്; മരണമില്ല

ഒമാനില്‍ ഇന്ന് 34 പേര്‍ക്ക് കോവിഡ്; മരണമില്ല

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 97.8 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം 3,03,673 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,96,917 പേര്‍ രോഗമുക്തി നേടുകയും 4,095 പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 22 രോഗികളാണ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 43 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ALSO WATCH

Most Popular