ഒമാനില്‍ 3 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

oman covid news

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്നുപേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 149 പേര്‍ കൂടി രോഗമുക്തി നേടി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,02,748 പേര്‍ക്കാണ്. ഇവരില്‍ 2,92,722 പേരും ഇതിനോടകം രോഗമുക്തരായി. 4,078 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കോവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 91 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.