മസ്‌കത്ത്: ഒമാനില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മുവാസലാത്ത് ബസ് സര്‍വിസുകള്‍ ഞായറാഴ്ച മുതല്‍ പുനഃസ്ഥാപിച്ചു. മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ സിറ്റി ബസുകളും വിവിധ റൂട്ടുകളിലെ സര്‍വിസുകളുമാണ് കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍ത്തിവെച്ചത്.
മേയ് 9 മുതല്‍ 15വരെ പ്രഖ്യാപിച്ച പെരുന്നാള്‍കാല ലോക്ഡൗണിന്റെ സന്ദര്‍ഭത്തിലാണ് ബസ് സര്‍വിസുകള്‍ നിര്‍ത്തിയത്. രാത്രിയാത്ര നിരോധനമടക്കമുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞദിവസം സുപ്രീം കമ്മിറ്റി പിന്‍വലിച്ചതോടെയാണ് ബസ് ഓട്ടം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്റര്‍ സിറ്റി ബസ് സര്‍വിസുകളടക്കം എല്ലാ റൂട്ടുകളിലേക്കുമുള്ള ബസുകളും ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.
അതേസമയം, ഒരാഴ്ചത്തെ ലോക്ഡൗണ്‍ അവസാനിക്കുകയും കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയും ചെയ്തതോടെ ശനിയാഴ്ച കട കമ്പോളങ്ങളും സൂഖുകളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഏതെല്ലാം വിഭാഗത്തിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം എന്നതില്‍ മസ്‌കത്ത് മുനിസിപ്പാലിറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ALSO WATCH