മസ്‌കത്ത്: ഒമാനില്‍ ഇന്ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ 1 ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം ജൂലൈ 20 ആയിരിക്കും ബലിപെരുന്നാള്‍. സൗദിയില്‍ ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഇന്ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ദുല്‍ഹിജ്ജ 1 ആയിരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ജൂലൈ 20 തന്നെയാണ് ബലിപെരുന്നാള്‍.