മസ്കത്ത്: ഇന്ന് വൈകീട്ട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാനില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍ ആണെന്ന കാര്യം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പ് ആരംഭിച്ചത്. ഇന്ന് റമദാന് 29ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നാളെ പെരുന്നാള്‍ ഉറപ്പിച്ചത്. ഇതോടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസം പെരുന്നാള്‍ ആഘോഷിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.