Friday, October 7, 2022
HomeNewsfeedഒമാനിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു; മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ ആശങ്കയില്‍

ഒമാനിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു; മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ ആശങ്കയില്‍

മസ്‌കത്ത്: ഒമാനില്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നാളെ അവസാനിക്കാനിരിക്കേ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നു ബജറ്റ് വിമാന സര്‍വീസുകളുണ്ടെങ്കിലും ഒമാനിലേക്ക് ദേശീയ വിമാനക്കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് മസ്്കത്തിലേക്ക് 350 റിയാല്‍ (ഏകദേശം 67,000 രൂപ) ആണു ശരാശരി നിരക്ക്. മാസങ്ങളായി വരുമാനമില്ലാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് നിരക്ക് വര്‍ധന വലിയ പ്രയാസം സൃഷ്ടിക്കും. അത്യാവശമയായി എത്തേണ്ടതില്ലാത്തവര്‍ കുറച്ച് കഴിഞ്ഞാല്‍ നിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ യാത്ര നീട്ടുകയാണ്. രാജ്യാന്തര സര്‍വീസുകള്‍ക്ക് സപ്തംബര്‍ 30 വരെ ഇന്ത്യ വിലക്ക് നീട്ടിയതിനാല്‍ സാധാരണ നിലയ്ക്കുള്ള യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.

എയര്‍ ബബിള്‍ കരാര്‍ പ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇത് തന്നെ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നില്ല. ബജറ്റ് എയര്‍ലൈനുകള്‍ പുനരാരംഭിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവും.

Most Popular