Saturday, October 23, 2021
HomeNewsfeedഒമാനില്‍ വിദേശികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍

ഒമാനില്‍ വിദേശികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍

മസ്‌ക്കത്ത്: ഒമാനില്‍ വിദേശികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ബാര്‍ബര്‍മാര്‍, ബ്യൂട്ടി സലൂണ്‍ ജീവനക്കാര്‍, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് സൗജന്യ വാക്‌സിന്‍ നല്‍കുക. എല്ലാ വിലായത്തുകളിലും പ്രവാസികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ അവിദഗ്ധ തൊഴിലാളികള്‍ക്കായി രണ്ടിടത്ത് വാക്‌സിനേഷന്‍ നടന്നുവരുന്നതായി മസ്‌കത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ബുറൈമി ഗവര്‍ണറേറ്റില്‍ വിദേശ തൊഴിലാളികളുടെ സൗജന്യ വാക്‌സിനേഷന്‍ പൂര്‍ത്തിയായി.
ALSO WATCH

 

Most Popular