Monday, December 5, 2022
HomeGulfOmanഒമാനിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനം ഇന്നു മുതല്‍ വീട്ടില്‍

ഒമാനിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനം ഇന്നു മുതല്‍ വീട്ടില്‍

മസ്‌കത്ത്: ഒമാനിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നുമുതല്‍ 70 ശതമാനം ജീവനക്കാര്‍ മാത്രം. ബാക്കി 30 ശതമാനം ഇന്നു മുതല്‍ വീട്ടില്‍ നിന്ന് ജോലി നിര്‍വഹിക്കണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണു നടപടി. ഓഫിസ് പ്രവര്‍ത്തനം സാധാരണ രീതിയില്‍ നടക്കും.

ഓഫിസില്‍ എത്തുന്ന ജീവനക്കാര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് കേസുകള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നേരത്തെയും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

 

Most Popular