ഒമാനിൽ രേഖകളില്ലാതെ തുടരുന്നവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി

Oman labour ministry

മസ്‌ക്കത്ത്: രേഖകളില്ലാതെ തടരുന്നവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി ഒമാന്‍ നീട്ടി. കൊവിഡ് കാരണം പലര്‍ക്കും പദ്ധതി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. 2021 ആഗസ്റ്റ് 31 വരെയാണ് സമയം ദീര്‍ഘിപ്പിചിരിക്കുന്നത് . ജൂണ്‍ 30ന് പദ്ധതി അവസാനിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.