മസ്കത്ത്: 2020 ഡിസംബര്‍ അവസാനം വരെ 13,333 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ഭവന മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. എന്‍സിഎസ്ഐയുടെ കണക്കനുസരിച്ച് 2019 അവസാനത്തോടെ റെസിഡന്‍ഷ്യന്‍ പ്രോപ്പര്‍ട്ടികള്‍ 28,099 ആയിരുന്നു. എന്നാല്‍ 2019ലെ കണക്കുകളുമായി നോക്കുമ്പോള്‍ 2020ല്‍ 52.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
സൗത്ത്, നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റുകള്‍ക്ക് 2020 ഡിസംബര്‍ അവസാനം വരെ 4,238 റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ അനുവദിച്ചതാണ്. ഇത് ഗവര്‍ണറേറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.