പ്രവാസി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസയുമായി ഒമാന്‍

oman

മസ്‌ക്കത്ത്: പ്രവാസി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ നല്‍കുമെന്ന് ഒമാന്‍. അഞ്ചോ പത്തോ വര്‍ഷത്തേക്കുള്ള പുതുക്കാവുന്ന വിസയാണ് നല്‍കുക. നിക്ഷേപകര്‍ക്കും വിവിധ പ്രൊഫഷനലുകള്‍ക്കുമായി യുഎഇ ഈയിടെ സമാന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

സപ്തംബര്‍ മുതലാണ് പദ്ധതി പ്രാവര്‍ത്തികമാവുക. വിദേശ നിക്ഷേപകര്‍ക്കും റിട്ടയര്‍ ചെയ്തവര്‍ക്കും രാജ്യത്ത് ദീര്‍ഘകാലം തങ്ങാനാവുന്ന രൂപത്തിലാണ് വിസ നല്‍കുന്നത്. 2020ലെ കണക്കു പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 42 ശതമാനം പ്രവാസികളാണ്. അടുത്ത കാലത്തായി രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കിയിരുന്നു.
ALSO WATCH