Sunday, November 28, 2021
HomeNewsfeedഒമാനിലെ ദീര്‍ഘകാല വിസ ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ മലയാളിയും

ഒമാനിലെ ദീര്‍ഘകാല വിസ ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ മലയാളിയും

മസ്‌കത്ത്: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഒമാന്‍ (Oman) തുടക്കമിട്ട ദീര്‍ഘകാല താമസവിസാ പദ്ധതിയില്‍(Long-term Visa) ആദ്യമായി റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംസീര്‍ വയലില്‍ (Dr. Shamsheer Vayalil). ഒമാന്‍ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫില്‍ നിന്നാണ് ഡോ. ഷംസിര്‍ റെസിഡന്‍സി കാര്‍ഡ് സ്വീകരിച്ചത്.

മസ്‌കത്തില്‍ നടന്ന ചടങ്ങിലാണ് ഒമാന്‍ സര്‍ക്കാര്‍ 22 നിക്ഷേപകര്‍ക്ക് റസിഡന്‍സി കാര്‍ഡ് കൈമാറിയത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംസീര്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന് ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതില്‍ പ്രമുഖ ആരോഗ്യകേന്ദ്രമാണ് മസ്‌കത്തിലെ ബുര്‍ജീല്‍ ആശുപത്രി.

ഒമാന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല താമസവിസ പദ്ധതിയില്‍ തുടക്കത്തില്‍ തന്നെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷംസീര്‍ പറഞ്ഞു.

പത്തു വര്‍ഷം കാലാവധിയുള്ള താമസ വിസയാണ് ഡോ. ഷംസീറിന് ലഭിച്ചത്. യുഎഇയിലെ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് സമാനമായാണ് ഒമാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്.
ALSO WATCH

Most Popular