മസ്‌ക്കത്ത്: ഒമാനിലെ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായ ഉണ്ണി കൃഷ്ണന്‍(50) മസ്‌കത്തിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് സംഭവം.
ഗ്രാഫിക് ഡിസൈനറും സൈന്‍ബോര്‍ഡ് ആര്‍ട്ടിസ്റ്റുകൂടിയായ ഉണ്ണി കൃഷ്ണണനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. റൂവിയിലെ ഹോണ്ട റോഡിലുള്ള അപാര്‍ട്ട്മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
സംഭവസ്ഥലത്തെത്തിയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘവും റോയല്‍ പൊലീസും മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.