മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് കൊല്ലം, ആലപ്പുഴ സ്വദേശികള്‍ മരിച്ചു. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി അമ്പു സുരേന്ദ്രന് (39) ആണ് മരിച്ചവരില്‍ ഒരാള്‍. റോയല്‍ ആശുപത്രിയിലായിരുന്നു മരണം. എസ് എന്‍ കോളജിലെ മുന്‍ പ്രൊഫസര്‍ സുരേന്ദ്രന്റെയും ഗീതയുടെയും മകനാണ്. ഭാര്യ: ശ്രുതി രാജ് (ഡോക്ടര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല മസ്കത്ത്). മക്കള്‍: ഹൃദയ, കാര്‍ത്തിക. സഹോദരി: ചിഞ്ചു സുരേന്ദ്രന്.
ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി കൈതാത്ത് തറയില്‍ ഗോപാലകൃഷ്ണന്റെ മകന് പി ജി പ്രകാശ് പിള്ള (52) ആണ് മരിച്ച രണ്ടാമത്തെയാള്‍. നിസ്വ ആശുപത്രിയില്‍ ചികില്സയിലിയാരുന്നു. മാതാവ്: പൊന്നമ്മ. ഭാര്യ: ലത. മക്കള്‍: അശ്വതി, അപര്‍ണ. സഹോദരി: പ്രീത ശിവദാസന്‍.