ഒമാനില്‍ വിസിറ്റ് വിസയിലെത്തിയ മലയാളി കോവിഡ് ബാധിച്ചുമരിച്ചു

corona virus

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരണപ്പെട്ടു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68) ആണ് മരിച്ചത്. മസ്‌കത്തിലുള്ള മകനെ സന്ദര്‍ശിക്കാന്‍ എത്തിയ ഇദ്ദേഹത്തെ ആസുഖബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റോയല്‍ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് മരം.

ഒമാനില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥ്. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായര്‍, എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ എന്നിവരാണ് മരണപ്പെട്ടത്.