പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

oman malayali suicide

മസ്‌കത്ത്: ഒമാനില്‍ കോഴിക്കോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ താഹിര്‍(29)നെ ആണ് ബിദായയിലെ താമസ സ്ഥലത്ത് തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി ചെയ്തിരുന്ന താഹിര്‍ മലയാളിയുടെ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിനായി അടുത്തിടെയാണ് ബിദായയില്‍ എത്തിയത്. തിങ്കളാഴ്ച കഫ്തീരിയയില്‍ എത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെയും മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ നാട്ടിലാണ്.