Monday, November 29, 2021
HomeNewsfeedഒമാനില്‍ മാസ് വാക്‌സിനേഷന് തുടക്കം; ഈ മാസം അവസാനത്തോടെ 15 ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ...

ഒമാനില്‍ മാസ് വാക്‌സിനേഷന് തുടക്കം; ഈ മാസം അവസാനത്തോടെ 15 ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്

മസ്‌കത്ത്: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കോവിഡ് വാക്‌സിനേഷന്‍ വ്യാപകമായി നല്‍കുന്ന പദ്ധതി ആരംഭിച്ചു. ജൂണ്‍ അവസാനം ആകുമ്പോഴേക്ക് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15 ലക്ഷമാകും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ സുപ്രീം കമ്മിറ്റി അംഗങ്ങള്‍ മാസ്സ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പ്രത്യേക കുത്തിവെപ്പ് കേന്ദ്രങ്ങളുണ്ട്. ഒരു ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിനും 148,000 ഡോസ് ആസ്ട്രാസെനക വാക്‌സിനും പുതുതായി ഒമാന്‍ സ്വന്തമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോസ് രാജ്യത്തെത്തും. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്റര്‍, സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സ്, സ്‌കൂളുകള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലും കുത്തിവയ്പ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, തീര്‍ഥാടകര്‍, മുസന്ദം ഗവര്‍ണറേറ്റിലെ പൗരന്‍മാര്‍, മുന്നണി പോരാളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍-ജീവനക്കാര്‍, റോയല്‍ ഒമാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍, സുല്‍ത്താന്‍ സായുധ സേനാ ഉദ്യോഗസ്ഥര്‍, എണ്ണ-പ്രകൃതി വാതക മേഖലയിലെ ജീവനക്കാര്‍, വിമാനത്താവളം-തുറമുഖം-വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് കുത്തിവയ്പ്പ് നല്‍കുന്നത്.
ALSO WATCH

Most Popular