Sunday, January 23, 2022
HomeNewsfeedഒമാനില്‍ 90 പേര്‍ക്ക് ഒമിക്രോണ്‍ ബാധയെന്ന് സംശയം

ഒമാനില്‍ 90 പേര്‍ക്ക് ഒമിക്രോണ്‍ ബാധയെന്ന് സംശയം

മസ്‌കത്ത്: ഒമാനില്‍(oman) 90 പേര്‍ക്ക് ഒമിക്രോണ്‍ ബാധയെന്ന് സംശയം. രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം (Omicron varient) 16 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ (Ministry of Health) ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. 90 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‌രി പറഞ്ഞു.

തിങ്കളാഴ്ച ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രോഗബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിളുകള്‍ ജനറ്റിക് സീക്വന്‍സിങ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരെല്ലാം വാക്‌സിനെടുത്തവരാണ്.

 

Most Popular