Wednesday, January 19, 2022
HomeNewsfeedഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ 14; 11 പേര്‍ രോഗമുക്തരായി

ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ 14; 11 പേര്‍ രോഗമുക്തരായി

മസ്‌ക്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 11 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 539 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3,04,219 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,99,569 പേര്‍ രോഗമുക്തരാവുകയും 4,111 പേര്‍ മരിക്കുകയും ചെയ്തു. 98.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി എട്ട് പേരാണ് ആശുപത്രിയിലുള്ളത്. നിലവില്‍ രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.

 

Most Popular