ഒമാനില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 27 പേര്‍; 539 പുതിയ രോഗികള്‍

oman covid news

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 27 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 85,544 ആയി. 677 പേരാണ് രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ചുമരിച്ചത്.

അതേസമയം, രാജ്യത്ത് ഇന്ന് 851 പേര്‍ കോവിഡ് മുക്തരായി. 80459 പേരാണ് വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി മുക്തി നേടിയത്.