Wednesday, January 19, 2022
HomeNewsfeedഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു; 104 പേര്‍ക്ക് രോഗബാധ

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു; 104 പേര്‍ക്ക് രോഗബാധ

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ക്ക് കൂടി കോവിഡ് (covid – 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ കൂടി രോഗമുക്തരായി. 24 മണിക്കൂറിനിടെ രണ്ടു പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ 3,05,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,355 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,116 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.4 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ എട്ട് കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.

Most Popular