ഒമാനില്‍ വീണ്ടും കോവിഡ് മരണം; 121 പേര്‍ക്ക് പോസിറ്റീവ്

oman covid test

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 121 പേര്‍ക്ക് കൂടി കോവിഡ് (covid – 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 56 പേര്‍ ഈ ദിവസങ്ങളില്‍ രോഗമുക്തരായി. പുതിയതായി ഒരു കൊവിഡ് മരണമാണ് (Covid deaths) ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 43 പേര്‍ക്കും വെള്ളിയാഴ്ച 31 പേര്‍ക്കും, ശനിയാഴ്ച 47 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 3,05,105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,291 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,114 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.4 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 13 കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്.