Tuesday, September 27, 2022
HomeGulfOmanഒമാനില്‍ 463 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗികള്‍ 7,257 ആയി

ഒമാനില്‍ 463 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗികള്‍ 7,257 ആയി

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 463 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 210 പേര്‍ ഒമാനികളും ബാക്കി വിദേശികളുമാണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,257 ആയി.

ഇന്നലെ രണ്ട് പ്രവാസികള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ മരണസംഖ്യ 34 ആയി ഉയര്‍ന്നു. ചികില്‍സ തേടാന്‍ വൈകുന്നത് കൊണ്ടാണ് പ്രവാസികളില്‍ കൂടുതല്‍ മരണങ്ങളും സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Oman reports 463 new cases, total 7,257

Most Popular