ഒമാനില്‍ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

oman

മസ്‌കത്ത്: കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഒമാനിലും കണ്ടെത്തി. വിദേശത്ത് നിന്നെത്തിയ രണ്ട് സ്വദേശികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇരുവരും നിരീക്ഷണത്തിലാണെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍, ആള്‍ക്കുട്ടം ഒഴിവാക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു.