Sunday, January 23, 2022
HomeNewsfeedഒമാനിലെ സൊഹാര്‍ റൂട്ടില്‍ വിമാന സര്‍വീസ് ആംരഭിച്ചു

ഒമാനിലെ സൊഹാര്‍ റൂട്ടില്‍ വിമാന സര്‍വീസ് ആംരഭിച്ചു

സുഹാര്‍: ഒരു വര്‍ഷത്തിനു ശേഷം ഒമാനിലെ സൊഹാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സര്‍വീസ് പുനഃരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വിമാനത്താവളത്തില്‍ വെള്ളിയാഴ്ച സലാലയില്‍ നിന്നു സലാം എയറിന്റെ ആദ്യ വിമാനമെത്തി.

ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് ഖരീഫ് ആസ്വദിക്കാന്‍ എത്തുന്ന യുഎഇയില്‍ നിന്നും ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ നിന്നുള്ളവരുമായ സഞ്ചാരികള്‍ക്ക് സൊഹാര്‍ – സലാല സര്‍വീസ് ഗുണം ചെയ്യും. സലാല-സൊഹാര്‍ റൂട്ടില്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതം നടത്തുമെന്ന് സലാം എയര്‍ അറിയിച്ചു.

Most Popular