പള്ളികളില്‍ തറാവീഹ് പ്രാര്‍ഥന അനുവദിക്കില്ല; റമദാനില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍

oman covid news

മസ്‌ക്കത്ത്: റമദാനില്‍ പള്ളികളിലെ തറാവീഹ് നസ്‌കാരം അനുവദിക്കില്ലെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി. റമദാനില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെ സഞ്ചാര വിലക്കും ഏര്‍പ്പെടുത്തി. ഈ സമയത്ത് വാഹനങ്ങളോ വ്യക്തികളോ പുറത്തിറങ്ങാന്‍ പാടില്ല. വാണിജ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മസ്ജിദുകളില്‍ ഒത്തുചേരലുകളോ സമൂഹ നോമ്പുതുറകളോ അനുവദിക്കില്ല. കായിക, സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്.
ALSO WATCH