Thursday, January 27, 2022
HomeNewsfeedഏഴ് രാജ്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്

ഏഴ് രാജ്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്

മസ്‌കറ്റ്: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക്(Oman) പ്രവേശന വിലക്ക്(entry ban). ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), സിംബാവെ(Zimbabwe), ലിസോത്തോ(Lesotho), ഈസ്വാതിനി(Eswatini), മൊസാംബിക്ക്(Mozambique ) എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനിച്ചു.

നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ ഈ രാജ്യങ്ങളെ എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Most Popular