Saturday, October 23, 2021
HomeNewsfeedഒമാനിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; വീണ്ടും ലോക് ഡൗൺ

ഒമാനിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; വീണ്ടും ലോക് ഡൗൺ

മസ്‍കത്ത്: ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് കണക്കിലെടുത്ത് വൈകുന്നേരം അഞ്ച് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയതായി സുപ്രിം കമ്മറ്റി തീരുമാനിച്ചു. വൈകുന്നേരം അഞ്ച് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തുചേരുന്നതിനും നിരോധനമുണ്ടാകും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും.

വലിയ പെരുന്നാളിനോടനുബന്ധിച്ചുവരുന്ന അവധി ദിവസങ്ങളിൽ (അറബി മാസം ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ) യാത്രകളും ഒത്തുചേരലുകളും വാണിജ്യ പ്രവർത്തനങ്ങളും പെരുനാൾ നമസ്‍കാരവും പരമ്പരാഗത പെരുന്നാൾ കമ്പോളത്തിന്റെ പ്രവർത്തനവും പൂർണ്ണമായി നിർത്തിവയ്ക്കും.

Most Popular