മസ്‌ക്കത്ത്: ഒമാനും യുഎഇയും തമ്മിലുള്ള കര അതിര്‍ത്തി സപ്തംബര്‍ 1ന് തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്രി പറഞ്ഞു. സുപ്രിം കമ്മിറ്റി തീരുമാനിച്ച കോവിഡ് മുന്‍കരുതല്‍ പാലിക്കണം. വാക്‌സിനേഷന്‍ എടുത്തവര്‍ക്കായിരിക്കും യാത്രാ അനുമതി. യാത്രയ്ക്ക് മുമ്പ് കോവിഡ് പിസിആര്‍ പരിശോധന നടത്തണം.