മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ ചേര്‍ത്തല ചിറായില്‍ വീട്ടില്‍ വെങ്കിടേശ്വര പിള്ളയുടെ മകന്‍ സുരേഷ് കുമാര്‍ (54) ആണ് ഒമാനിലെ സൂറില്‍ മരണപ്പെട്ടത്. ഒന്‍പത് വര്‍ഷത്തോളമായി സുരേഷ് കുമാര്‍ സൂറിലെ ഒരു ഹോട്ടലില്‍ കുക്കായി ജോലി ചെയ്തു വരികയായിരുന്നു.
കൊവിഡിനെ തുടര്‍ന്ന് ഒരു മാസത്തോളമായി സൂറിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ന്യുമോണിയയാണ് മരണകാരണമായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം സോഹാറില്‍ മൃതദേഹം സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാതാവ്: രാജമ്മ. ഭാര്യ: ലത. മക്കള്‍: അഖില്‍ സുരേഷ് കുമാര്‍, നന്ദന സുരേഷ് കുമാര്‍.
മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പറച്ചികോടന്‍ സുനീര്‍ ആണ് മസ്‌കത്തിലെ അല്‍ നഹ്ദ ആശുപത്രിയില്‍ മരിച്ചത്. ബര്‍ക്കയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സെലീന, മക്കള്‍: സിനാന്‍, ഫാത്തിമ സന, ഫാത്തിമ സെന്‍ഹ