ഒമാനും യുഎഇയും ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് നീട്ടി

uae oman travel ban

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെ ആശങ്കയിലാക്കി ഒമാനും യുഎഇയും യാത്രാനിരോധനം വീണ്ടും നീട്ടി. യുഎയില്‍ നിലവിലെ യാത്രാനിരോധനം മെയ് 4ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ഇത് നീട്ടിയതായി ഇന്ന് യുഎഇ നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. നിരോധനം എപ്പോഴാണ് അവസാനിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

യുഎഇ പൗരന്മാര്‍, നയതന്ത്രപ്രതിനിധികള്‍, ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍ റസിഡന്‍സി വിസയുള്ളവര്‍, ബിസിനസുകാരുടെ വിമാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇളവുള്ളത്. ഇളവുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തണം. 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധന ആവര്‍ത്തിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഒമാന്‍ ദീര്‍ഘിപ്പിച്ചത്. സുദാന്‍, ലബ്‌നാന്‍, യുകെ, പാകിസ്താന്‍, ഈജിപ്ത്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും വിലക്കുള്ളവയില്‍പ്പെടുന്നു. മെയ് 7 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് നിരോധനം. ഒമാനി പൗരന്മാര്‍, നയനതന്ത്രപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
ALSO WATCH