ഒമാനില്‍ വിസിറ്റിങ് വിസ ഫാമിലി വിസയിലേക്ക് മാറ്റാം

oman visiting visa

മസ്‌ക്കത്ത്: ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫാമിലി വിസയിലേക്ക് മാറാന്‍ അവസരം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. .

പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. ഒമാനില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍.

കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകള്‍ക്ക് ജൂലൈ 15 വരെ പിഴ ഈടാക്കില്ലെന്നും ആര്‍.ഒ.പി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ലോക്ഡൗണിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയവര്‍ 15ാം തീയതിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ അവര്‍ വിസ പുതുക്കേണ്ടതില്ല.