മസ്കത്ത്: അല്‍-വാത്തിയയിലെ ഡയറക്ടറേറ്റ് കെട്ടിടത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് ആന്റ് ഹെല്‍ത്ത് സയന്‍സസിലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മാനവ വിഭവശേഷി മന്ത്രാലയം അല്‍ ഷാര്‍ഖിയ സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ടു.
മാനവ വിഭവശേഷി ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് അല്‍ അബ്രിയും ഡോ. ഫുആദ് അല്‍ ശദാദുമാണ് കരാറില്‍ ഒപ്പുവെച്ചത്. സര്‍വകലാശാലയുടെ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസിലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു.