ഒമാനിലേക്ക് ഏപ്രില്‍ 8 മുതല്‍ പൗരന്മാര്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും മാത്രം പ്രവേശനം

oman airport

മസ്‌ക്കത്ത്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 8 മുതല്‍ പൗരന്മാരെയും റസിഡന്‍സി വിസയുള്ളവരെയും മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 12 മുതലാണ് വിലക്ക് നിലവില്‍ വരിക.

പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ വളരെ അടിയന്തര സാഹചര്യത്തില്‍ അല്ലാതെ ഒമാന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഫിസില്‍ വന്ന ജോലി ചെയ്യുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

രാത്രി കാല യാത്രാവിലക്ക് നീക്കി
അതേ സമയം, രാജ്യത്ത് നിലവിലുള്ള രാത്രികാല സഞ്ചാര വിലക്ക് എടുത്തു കളയാന്‍ ഒമാന്‍ സുപ്രിം കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ 8 മുതലാണ് വിലക്ക് നീക്കുക. എന്നാല്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 25 വരെ രാത്രി നേരത്തേ അടക്കുന്നത് തുടരും. റമദാനില്‍ രാത്രി 9നും രാവിലെ 4നും ഇടയില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കി.
ALSO WATCH