മസ്കത്ത്: മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ കടത്തിയതിന് മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സംഘവുമായി ചേര്‍ന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തില്‍ മൂന്ന് പ്രവാസികളെ മയക്കുമരുന്ന്, ലഹരിവസ്തുക്കള്ക്കെതിരായുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവരില്‍ നിന്ന് 41,282 കിലോഗ്രം ക്രിസ്റ്റല്‍ ഡ്രഗ്ഗ് പിടിച്ചെടുത്തു. അവര്‍ക്കെതിരെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.