മസ്‌കത്ത്: രാജ്യത്ത് കഴിഞ്ഞ 8 വര്‍ഷത്തിനിടെ റോഡപകടങ്ങള്‍ മൂലം മരണമടഞ്ഞവരുടെ എണ്ണം 60 ശതമാനത്തിലധികം കുറഞ്ഞുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. 2012നും 2020നും ഇടയില്‍ ഒമാനില്‍ അപകടങ്ങളുടെ ശതമാനം 84 ശതമാനം കുറഞ്ഞതായി ഓണ്‍ലൈന്‍ ആര്‍ഒപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 70 ശതമാനമായി കുറഞ്ഞു. അതേസമയം അപകടത്തില്‍പെട്ട് മരണപ്പെട്ടവരുടെ എണ്ണം 67 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 58 ശതമാനവും ലൈസന്‍സുകളുടെ എണ്ണം 65 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.