Thursday, December 2, 2021
HomeNewsfeedസലാലയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാലയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാല: പാലക്കാട് സ്വദേശി ഹ്യദയാഘാതം മൂലം സലാലയില്‍ മരിച്ചു. പട്ടാമ്പി ആമയൂര്‍ സ്വദേശി കല്ലേകോട്ടില്‍ അലി (61) ആണ് മരിച്ചത്.

കഴിഞ്ഞ 25 വര്‍ഷമായി ഗര്‍ബിയയില്‍ ജോലി ചെയ്ത് വരികയായിരുന്ന അലി ഹ്യദയാഘാതത്തെ തുടര്‍ന്നു സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഭാര്യ ലൈല. ഭൗതികശരീരം സലാലയില്‍ ഖബറടക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ഐസിഎഫ് ഭാരവാഹികള്‍ അറിയിച്ചു.

Most Popular