Friday, January 28, 2022
HomeNewsfeedരാത്രികാല ലോക്ഡൗണിലെ വിമാന യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഒമാന്‍

രാത്രികാല ലോക്ഡൗണിലെ വിമാന യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഒമാന്‍

മസ്‌കത്ത്: രാത്രി ലോക്ഡൗണ്‍ സമയത്തെ വിമാന യാത്രക്കാര്‍ക്കായി അറിയിപ്പുമായി ഒമാന്‍ വിമാനത്താവള അതോറിറ്റി. ഈ വിമാനങ്ങളില്‍ പോകേണ്ടവര്‍ പതിവിലും നേരത്തേ വിമാനത്താവളങ്ങളില്‍ എത്തേണ്ടതില്ലെന്നും നേരത്തേ എത്തിയാലും സമയമാകാതെ ആരെയും ഡിപ്പാര്‍ച്ചര്‍ ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

ഈ സമയത്ത് വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും യാത്രയ്ക്ക് ഒമാന്‍ വിമാനത്താവള കമ്പനിയും ഒമാന്‍ പൊലീസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നവരുടെയും വന്നിറങ്ങുന്നവരുടെയും കൂടെ ഒരാള്‍ക്ക് കൂടി സഞ്ചരിക്കാനും വിമാനത്താവളത്തിലേക്ക് കൊണ്ടുവിടാനും വിളിക്കാന്‍ വരാനും ഒപ്പം ഒരാള്‍ക്ക് കൂടി അനുഗമിക്കാനും അനുമതിയുണ്ടാകുമെന്നും വിമാനത്താവള കമ്ബനി അറിയിച്ചു. അതേസമയം ഇ-ടിക്കറ്റിന്റെ ഹാര്‍ഡ്/സോഫ്റ്റ് കോപ്പിയും തിരിച്ചറിയല്‍ രേഖകളും ചെക്ക് പോയന്റുകളില്‍ കാണിച്ചാല്‍ മതി.

 

Most Popular