Wednesday, December 1, 2021
HomeNewsfeedഅവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി മരിച്ചു

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി മരിച്ചു

മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട റാന്നി കുമ്പളാംപൊയ്ക കൈപ്പള്ളി മാലില്‍ ചാണ്ടി ഫിലിപ്പിന്റെ മകന്‍ മിജി ചാണ്ടി (48) ആണ് മസ്‌കത്തില്‍ മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവധി കഴിഞ്ഞ് അദ്ദേഹം നാട്ടില്‍ നിന്നു തിരിച്ചെത്തിയത്. മെറ്റാബോളിക് അസിഡോസിസ് മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസ്റ്റര്‍ അല്‍ റാഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമ നടപടികള്‍ പുരോഗമിച്ചു വരുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. മസ്‌കത്തിലെ അല്‍ ഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു മിജി ചാണ്ടി. മാതാവ്: റബേക്ക ചാണ്ടി. ഭാര്യ: ലിറ്റ പി അബ്രഹാം.

Most Popular