Friday, October 7, 2022
HomeGulfOmanഒമാനില്‍ ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച എത്തും; വാക്‌സിനേഷന്‍ സെന്ററുകളെ കുറിച്ച വിവരങ്ങള്‍ വൈകാതെ...

ഒമാനില്‍ ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച എത്തും; വാക്‌സിനേഷന്‍ സെന്ററുകളെ കുറിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കും

മസ്‌കത്ത്: ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച ഒമാനിലെത്തും. ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ബദര്‍ ബിന്‍ സൈഫ് അല്‍ റവാഹിയാണ് ഇക്കാര്യം അറിയിച്ചത്. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളാണ് നല്‍കുക. വാക്‌സിനേഷന്‍ സെന്ററുകളെ കുറിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കും. വാക്‌സിന്‍ വിതരണത്തിന് ദേശീയതല കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഡോ. അല്‍ റവാഹി കൂട്ടിച്ചേര്‍ത്തു. മുന്‍നിര കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, ഗുരുതര രോഗബാധിതര്‍, പ്രായമുള്ളവര്‍ തുടങ്ങി കോവിഡ് ഗുരുതരമായി ബാധിക്കാനിടയുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. ഇങ്ങനെ മുന്‍ഗണന പട്ടികയില്‍ ഉള്ളവരില്‍ 20 ശതമാനം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ ആദ്യമായി ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഒമാന്‍. അന്താരാഷ്ട്ര മരുന്നുകമ്ബനികളുമായും മറ്റും നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് മരുന്ന് നേരത്തേ ലഭിച്ചത്.

Most Popular