മസ്‌കത്ത്: മെഡിക്കല്‍ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും ഇറക്കുമതിക്കും രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതിക്കും മുന്‍കൂര്‍ അനുമതി തേടണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. അടുത്ത ജനുവരി ഒന്ന് മുതലാണ് ഈ നിബന്ധന പ്രാബല്യത്തില്‍ വരുക. നിയമം പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞാല്‍ അനുമതി ലഭിച്ച ശേഷമേ സാധനങ്ങള്‍ കൊണ്ടുവരുകയും കൊണ്ടുപോവുകയും ചെയ്യാന്‍ പാടുള്ളൂ.
ഒമാനിലെ മെഡിക്കല്‍ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും വിപണി ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ഈ സേവനം ലഭ്യമാക്കും. തങ്ങളുടെ ഉല്‍പന്നങ്ങള്‍ മന്ത്രാലയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത കമ്പനികള്‍ എത്രയുംവേഗം അതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: [email protected]. ഫോണ്‍: 22357659, 91909402.