Thursday, December 2, 2021
HomeGulfOmanകാണാതായ പൗരനെ കണ്ടെത്താൻ റോയൽ ഒമാൻ പോലീസ് സഹായം തേടുന്നു

കാണാതായ പൗരനെ കണ്ടെത്താൻ റോയൽ ഒമാൻ പോലീസ് സഹായം തേടുന്നു

മസ്‌കത്ത്: ഇബ്രിയുടെ വിലയത്തില്‍ കാണാതായ ഒരു പൗരനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി). അമ്പത്തിമൂന്നുകാരനായ ഒമാനി പൗരന്‍ ഖലീഫ ബിന്‍ സുലൈമാന്‍ അല്‍ ജസ്സാസിയെയാണ് കാണാതായത്. മാര്‍ച്ച് 27 ന് താമസസ്ഥലമായ ഇബ്രി വിലായത്തില്‍ നിന്ന് ഇറങ്ങിയിട്ട് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തെ കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ ആര്‍ഒപിയുടെ ഓപ്പറേഷന്‍ സെന്റര്‍ നമ്പറായ 999 ലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനുമായോ ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

 

Most Popular