Monday, October 25, 2021
HomeNewsfeedസലാലയില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മയ്യിത്ത് നാട്ടിലേക്കയച്ചു

സലാലയില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മയ്യിത്ത് നാട്ടിലേക്കയച്ചു

സലാല: കഴിഞ്ഞ ദിവസം സലാലയില്‍ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് കുറ്റ്യാടി നിട്ടൂര്‍ സ്വദേശി കുഞ്ഞബ്ദുള്ളയുടെ മയ്യിത്ത് നാട്ടിലേക്കു അയച്ചു. സലാലയില്‍ അല്‍ അഖ്മാര്‍ ഹോള്‍സെയില്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. കോഴിക്കോട് കക്കാട്ടില്‍ നിറ്റൂര്‍, പനയം കൊട്ടുമ്മല്‍ മൊയ്തു ഹാജിയുടെയും ഹലീമയുടെയും മകനാണ് കുഞ്ഞബ്ദുള്ള.

ശനിയാഴ്ച രാത്രി 9 മണിക്ക് സലാലയില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ അനുജന്‍ മഹമൂദ്‌നൊപ്പമാണ് മയ്യിത്ത് നാട്ടിലേക്കയച്ചത്. സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകരായ നൗഷാദ് ചേലക്കര, ഷിബിലി ഇടുക്കി, നാസര്‍ കെ ടി, നജീബ് തിരുവനന്തപുരം എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കി.

അവധി ദിവസം ആയിരിന്നിട്ടും ഇത്രയും വേഗത്തില്‍ തന്നെ മയ്യിത്ത് നാട്ടിലേക്ക് അയക്കാന്‍ സഹായിച്ചവര്‍ക്ക് സോഷ്യല്‍ ഫോറം ഒമാന്‍ സലാല ഘടകം പ്രസിഡന്റ് മുഹമ്മദ് അലി ഗ്രീന്‍ ഒമാന്‍ നന്ദി പറഞ്ഞു.

 

Most Popular