Monday, October 25, 2021
HomeNewsfeedഒമാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ സി കെ പ്രകാശന്‍ നാട്ടില്‍ മരിച്ചു

ഒമാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ സി കെ പ്രകാശന്‍ നാട്ടില്‍ മരിച്ചു

സലാല: അസുഖബാധിതനായി ചികിത്സയിലായിരുന്ന സലാലയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സി കെ പ്രകാശന്‍ നാട്ടില്‍ മരിച്ചു. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് അന്ത്യം. ലിവര്‍ സീറോസ് ബാധിച്ച് ചികിത്സയിലായിരുന്നു.

കണ്ണുര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് ചിറ്റാരിപറമ്പ് സ്വദേശിയാണ്. ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കുന്ന മ്യതദേഹം നാളെ പുതിയ വീട്ടില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് ചികിത്സക്കായി ഇദ്ദേഹം നാട്ടിലേക്ക് പോയത്. ഭാര്യ പ്രസന്ന. മകള്‍: പ്രണവ്, പാര്‍വതി. മകന്‍ പ്രണവ് ഇന്നലെ ദുബയില്‍ നിന്ന് എത്തിയിട്ടുണ്ട്. കൈരളി സലാലയുടെ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ച അദ്ദേഹം ദീര്‍ഘകാലം കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. പ്രകാശന്റെ നിര്യാണത്തില്‍ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി

Most Popular