Thursday, December 2, 2021
HomeNewsfeedമൂന്ന് കെട്ടിടങ്ങളില്‍ നിന്ന് അടിച്ചുമാറ്റിയത് 66 എസികള്‍; പ്രവാസി ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

മൂന്ന് കെട്ടിടങ്ങളില്‍ നിന്ന് അടിച്ചുമാറ്റിയത് 66 എസികള്‍; പ്രവാസി ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ താമസ കെട്ടിടങ്ങളില്‍ നിന്ന് 66 എസി യൂനിറ്റുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. മസ്‌കത്തിലെ അല്‍ അസൈബ ഏരിയയിലായിരുന്നു സംഭവം.

മസ്‌കത്ത് ഗവര്‍ണറേറ്റ് പോലിസ് ആണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടാക്കളില്‍ ആറ് പേര്‍ സ്വദേശികളും ഒരാള്‍ പ്രവാസിയുമാണ്. അല്‍ അസൈബയിലെ മൂന്ന് ഭവന സമുഛയങ്ങളില്‍ നിന്നാണ് 66 എസികള്‍ മോഷ്ടിച്ചതെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. പിടിയിലായവരെ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.

Most Popular