Monday, December 5, 2022
HomeNewsInternationalഷഹീന്‍ ചുഴലിക്കാറ്റ്: മസ്‌കത്ത് വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

ഷഹീന്‍ ചുഴലിക്കാറ്റ്: മസ്‌കത്ത് വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച്‌ മസ്‌കത്ത് വിമാനത്താവളം. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവന്‍ വ്യോമയാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ഒമാന്‍ എയര്‍പോര്‍ട്ട്‌സാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ 3, ഞായറാഴ്ച്ച രാവിലെ ഒമാന്‍ സമയം 10:22-നാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവന്‍ വ്യോമയാന സര്‍വീസുകളും നീട്ടിവെച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഷഹീന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം ഈ സര്‍വീസുകള്‍ മറ്റൊരു സമയക്രമത്തിലേക്ക് പുനഃക്രമീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിന്റെ സഞ്ചാര പാത സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കാലാവസ്ഥാ വിദഗ്ധര്‍.

Most Popular